Sunday, 10 April 2011

കലാലയ ജീവിതം...

മുന്‍പ്,
എനിക്കുമുണ്ടായിരുന്നു അങ്ങനെ ഒരു കാലം...
സ്കൂള്‍ ജീവിതത്തിന്‍റെ അച്ചടക്കം, നിയന്ത്രണം എന്നിവയില്‍ നിന്നും മോചിതനായ സമയം..,
മുന്നില്‍ സ്വാതന്ത്രത്തിന്‍റെ ശുദ്ധ വായു ചൊരിയുന്ന ക്യാമ്പസ്‌,
പോരാത്തതിന്, വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിനും കാതിനും ദൂരെ...

പക്ഷെ, മറ്റുള്ളവരെപോലെ പറന്നു നടക്കാന്-എന്തോ എനിക്കായില്ല,
ഒട്ടും താല്പര്യം തോന്നിയില്ല എന്ന് പറയുന്നതാവും കൂടുതല്‍ ശരി..!
എന്നെ അതില്‍ നിന്നൊക്കെ പിന്തിരിപ്പിച്ചിരുന്നത് എന്താണ്..?
എന്നോട് തന്നെ ചോദിച്ച്‌ ഉത്തരം കണ്ടെത്താന്
ഞാന്‍ പലപ്പോഴും ശ്രമിച്ചിട്ടുള്ള ഒരു ചോദ്യമാണ് അത്...

-ഭയം..,
അമ്പരപ്പ്..,
എനിക്കും ഈ ആകാശത്തില്‍ പറന്നു നടക്കാന്‍ കഴിയുമോ എന്ന ആശങ്കകള്‍ ..?
അല്ലെ അല്ല...
പിന്നെന്താണ്..?

അമ്മയുടെ നന്മകളും,
അവരുടെ സ്നേഹത്തിന്‍റെയും വിശ്വാസത്തി‍ന്‍റെയും കാണാകൈകളും ആണ്
എന്നെ എന്നും നയിച്ചിരുന്നത്...
ഞാന്‍ എന്നും ആ വിശ്വാസം നിറവേറ്റിയിട്ടെ ഉള്ളു,
അതില്‍ നിന്ന്, അറിയാതെ പോലും ഒന്ന് വ്യതിചലിക്കുക
-അത് എന്നെ സംബന്ധിച്ചിടത്തോളം മരണതു‍ല്യമായിരുന്നു...

അക്കാരണത്താല്‍,
നിയന്ത്രണങ്ങളുടെ കടിഞ്ഞാണ്‍ സ്വന്തം കൈയ്യില്‍ വന്നു കിട്ടിയ കോളേജ് കാലഘട്ടം മുഴുവന്‍,
കിട്ടിയ സ്വാതന്ത്രിയത്തില്‍ സന്തോഷിക്കുന്നതിനു പകരം;
നിറവേറ്റേണ്ട ഉത്തരവാദിത്വങ്ങളുടെ ഭാരമോര്‍ത്തും,
അത് എങ്ങനെ എന്നോര്‍ത്തും,
അതിനു എനിക്ക് കഴിയാതെ പോകുമോ എന്ന് പേടിച്ചും ,
ഞാന് കൂടുതല്‍ ഉത്കണ്ടപ്പെടുകയാണ് ചെയ്തത്...

അങ്ങനെ,
കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണങ്ങളുടെ ലോകത്തില്
ഏറെ കുറെ ഞാന്‍ വെറുമൊരു കാഴ്ചക്കാരന്‍ മാത്രമായി...